KannurKeralaNattuvarthaLatest NewsNews

മന്ത്രിച്ചൂതൽ മാത്രമല്ല കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചരണം, കുട്ടികളുടെ വിദ്യാഭ്യാസം മുടക്കൽ: ഇമാമിന്റെ തനിനിറം പുറത്ത്

കുടുംബത്തിലുള്ള നാലുപേരെ സമാന രീതിയിൽ ചികിത്സ നൽകാതെ മരണത്തിലേക്ക് തള്ളി വിട്ടതിന്റെ തെളിവുകളും പുറത്ത്

കണ്ണൂർ: പതിനൊന്നു വയസുകാരിയെ മന്ത്രവാദത്തിലൂടെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ കണ്ണൂര്‍ ജില്ലയ്ക്കു പുറത്തും ചികിത്സ നടത്തിയതായി പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. നിരവധിയാളുകളാണ് ഇയാളെ കാണുന്നതിനായി ജില്ലയ്ക്കു പുറത്തു നിന്നുപോലും എത്തിയിരുന്നതെന്ന് അന്വേഷണം സൂചിപ്പിക്കുന്നു.

Also Read:പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്ത്?

മന്ത്രവാദം എന്ന വ്യാജേന ആളുകളിൽ നിന്ന് പണം തട്ടിയാണ് ഇയാൾ ജീവിച്ചിരുന്നത്. മരണാനന്തരം ‘സ്വര്‍ഗപ്രവേശ’മെന്ന ഇസ്ലാം മതവിശ്വാസികളുടെ ആഗ്രഹത്തെ ചൂഷണം ചെയ്താണ് ഇയാള്‍ തന്റെ കാര്യങ്ങൾ എല്ലാം നേടിയെടുത്തതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. തന്റെ കുടുംബത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും, പോളിയോ, കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ എന്നിവയ്‌ക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ഇയാൾ ചെയ്തതായി പൊലീസ് പറയുന്നു.

കുടുംബത്തിലെ നാലുപേര്‍ മരിച്ചതിനും കാരണമായത് ഉവൈസ് ചികിത്സ വൈകിപ്പിച്ചത് കൊണ്ടാണെന്ന വിവരം ബന്ധുക്കളിൽ നിന്നാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. ആധുനിക ജീവിത ശൈലികൾ ഒന്നും തുടരുന്നില്ലെങ്കിലും ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ഇയാൾ മന്ത്രവാദ ചികിത്സ നല്‍കും. സ്ഥിരമായി ചൊല്ലാനുള്ള സൂക്തങ്ങളാണ് വാട്സ് ആപ്പിലൂടെ അയച്ചു നല്‍കാറുള്ളത്. ഇതു ചൊല്ലിയശേഷം രോഗിക്കു ജപിച്ച വെള്ളം കൊടുക്കാനാണ് നിര്‍ദേശിക്കുക. ഡോക്ടറെ സമീപിക്കില്ലെന്നു സത്യം ചെയ്താലേ ഇവര്‍ ജപിച്ചൂതിയ വെള്ളം നല്‍കൂ എന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button