ടെക്‌സാസ്: പിസ കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടി മരിച്ചു. എമേഴ്സണ്‍ കേറ്റ് കോള്‍ (11) ആണ് മരിച്ചത്. യുഎസിലാണ് സംഭവം. ടെക്സാസിലെ ലാ ജോയയിലെ ഒരു മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. കുട്ടിക്ക് പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി (ഡയറി അലര്‍ജി) ഉണ്ടായിരുന്നതായാണ് സൂചന.
Read Also: ഒരു വയസുകാരന് അമ്മയുടെ ക്രൂരമര്‍ദ്ദനം: വീഡിയോ ഭര്‍ത്താവിന് അയച്ചുകൊടുത്തു- യുവതി അറസ്റ്റിൽ
സ്‌കൂളിലെ ഫുഡ് കോര്‍ട്ടില്‍ നിന്ന് പിസ കഴിച്ചതിന് പിന്നാലെ കുട്ടിക്ക് ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ധ്യാപകര്‍ കോളിനെ അടുത്തുള്ള ക്ലിനിക്കില്‍ എത്തിച്ചു. ചുമയുടെ മരുന്ന് നല്‍കാന്‍ അനുമതി തേടി മെഡിക്കല്‍ സ്റ്റാഫ് കുട്ടിയുടെ അമ്മയെ വിളിച്ചു. എന്നാല്‍, കുട്ടി മരുന്ന് വലിച്ചെറിഞ്ഞെന്നും കോളിന്റെ മുത്തശ്ശി എത്തിയപ്പോഴേക്കും കുഴഞ്ഞുവീണുവെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ചാണ് കോള്‍ മരിച്ചത്. അലര്‍ജിയുടെ വിവരം സ്‌കൂളിനെ അറിയിച്ചിരുന്നതായും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മകളുടെ മരണത്തിന് കാരണമെന്നും ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്ത് വന്നു. കുട്ടിക്ക് കൃത്യസമയത്ത് എപിനെഫ്രിന്‍ ഷോട്ട് ( അലര്‍ജി മരുന്ന്) നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ പൊലീസില്‍ പരാതി നല്‍കി.
Post Your Comments