
കാസര്‍കോട്: ബേക്കലില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ഒരു മാസം മുന്‍പായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു കടമുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനം. വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Read Also: ജോയിയുടെ അമ്മയ്ക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപയും,അനുജന് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം
വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തി. കുട്ടിയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പടുത്തി. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം
Post Your Comments