സൂറത്ത്: 11 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. സൂറത്തിലെ സഗ്രാമപുര മേഖലയില്‍ താമസിക്കുന്ന അക്തര്‍ റാസ മുനിയാര്‍ (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്കുള്ള കൊണ്ടുപോകും വഴിയാണ് ഇയാള്‍ 11കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
മകളെ സ്‌കൂളില്‍ കൊണ്ടു വിടാനും വീട്ടിലേക്ക് തിരികെ കൊണ്ടുവരാനും ഓട്ടോ ഡ്രൈവറായ പ്രതിയെയായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ചിരുന്നത്. തന്റെ താമസസ്ഥലത്തിന് സമീപത്ത് ഓട്ടോറിക്ഷ നിര്‍ത്തിയ ശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട, പ്രദേശത്തെ ഒരു യുവതി പ്രതിയുടെ ദൃശ്യം ഫോണില്‍ പകര്‍ത്തിയ ശേഷം വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരാതിയുമായി അത്വാ പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടെന്ന വിവരം സ്ഥിരീകരിച്ചു. ഇതോടെയാണ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നും പെണ്‍കുട്ടിയെ അപ്രകാരം നിര്‍ബന്ധിച്ച് ചെയ്യിച്ചെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments