തിരുവനന്തപുരം: ബെന്നി ബെഹനാനുമായുള്ള തർക്കം സമ്മതിച്ച് കെ സുധാകരൻ. കെ പി സി സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കെ സുധാകരന്റെ തുറന്നു പറച്ചിൽ. ബെന്നിക്കുള്ള മറുപടി അവിടെ പറഞ്ഞെന്നും, അത് മാധ്യമങ്ങളോട് പറയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
തന്നെ വിമര്‍ശിക്കുന്നവര്‍ കെട്ടിത്തൂങ്ങി ഇറങ്ങിയവരാണെന്നും, അവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ എന്താണ് അധികാരം എന്നും സുധാകരന്‍ ചോദിച്ചു. രണ്ട് ദിവസത്തെ കെപിസിസി നേതൃയോഗത്തിന് ശേഷമായിരുന്നു സുധാകരൻ മാധ്യമങ്ങളെ കണ്ടത്.
അതേസമയം, കോൺഗ്രസിലെ കക്ഷി രാഷ്ട്രീയത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. കൃത്യമായ നിലപാടുകൾ പിന്തുടരാത്തതും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും കോൺഗ്രസിന് വലിയ തലവേദനയായിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments