KeralaCinemaNattuvarthaMollywoodLatest NewsNewsIndiaEntertainment

വിശ്വാസിയാണോ? അതേ, ഇന്ന് രാവിലെയും കൂടി അമ്പലത്തില്‍ പോയതേയുള്ളൂ, അടുത്ത വര്‍ഷം ശബരിമലയില്‍ പോകണമെന്നാണ് ആഗ്രഹം

തിരുവനന്തപുരം: മുൻ നിര താരങ്ങൾ ഒന്നുമില്ലാതെ ഒരു സിനിമ മലയാളികൾ ചർച്ച ചെയ്യണമെങ്കിൽ അതിന് കൃത്യമായ പ്രത്യേകതകളോ പ്രശ്നങ്ങളോ ഉണ്ടായിരിക്കണം. അത്തരത്തിൽ ഒരു സിനിമയാന് തിങ്കളാഴ്ച നിശ്ചയം. വിശ്വാസങ്ങളെയും, പൊതു സമൂഹത്തിന്റെ ചില ധാരണകളെയും കൃത്യമായിത്തന്നെ കുത്തി നോവിച്ചുകൊണ്ട് കടന്നു പോകുന്ന ഈ സിനിമ വലിയ തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

Also Read:രാമജന്മഭൂമിയില്‍ സമര്‍പ്പിക്കാനായി കാബൂള്‍ നദീജലം അയച്ചു നൽകി അഫ്ഗാന്‍ പെണ്‍കുട്ടി : സന്തോഷമെന്ന് യോഗി

വിശ്വാസിയാണ്, അമ്പലത്തിൽ പോയിരുന്നു, അടുത്ത വർഷം ശബരിമലയിൽ പോകണം എന്നൊക്കെയുള്ള നായികയുടേതടക്കമുള്ള ചില സമീപനങ്ങൾ സിനിമയിൽ വന്നുപോകുന്നുണ്ട്. സിനിമ ഗംഭീരമെന്ന് പറയുന്നവരും ഇത്തരത്തിലുള്ള ഡയലോഗുകളെയും ചിന്തകളെയും വിമർശിക്കുന്നുമുണ്ട്. സിനിമകൾ പൊതു സമൂഹത്തെ സ്വാധീനിക്കുന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ചിന്തകൾ വിശ്വാസങ്ങൾ വ്രണപ്പെടുത്താനുള്ള സാധ്യതയാണ് തെളിയിക്കുന്നത്.

സെന്ന ഹെഗ്‌ഡേയെന്ന സംവിധായകൻ മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും തുടങ്ങിയ റിയലിസ്റ്റിക് സിനിമകളോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. പ്രേക്ഷകന്റെ എല്ലാ കാഴ്ചപ്പാടുകളെയും മാറ്റി മറിക്കാനും, തിരുത്തി എഴുതാനുമുള്ള ഒരു ശ്രമമാണ് നടന്നതെന്ന് വ്യക്തം. എന്ത് തന്നെയായാലും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട് കാഞ്ഞങ്ങാട്ടെ ഈ ചെറിയ വലിയ സിനിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button