ThiruvananthapuramNattuvarthaLatest NewsKeralaNews

മടങ്ങിപ്പോകാൻ അച്ഛൻ പറഞ്ഞു, ഓടയിൽ വീണ് പത്തു വയസ്സുകാരൻ ദേവിന് ദാരുണാന്ത്യം

മഴക്കാലമാണ് കുട്ടികളെ സൂക്ഷിക്കുക

തിരുവനന്തപുരം: വീടിന് മുന്നിലെ ഓടയില്‍ നിന്ന് 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുടപ്പനം കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാലിന്റെയും ദിവ്യയുടെയും മകന്‍ ദേവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ കാണാതായ കുട്ടിയെ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ഓടയില്‍ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read:ലാവ അഗ്നി 5ജി നവംബര്‍ 9 ന് ഇന്ത്യയില്‍ വിപണിയിൽ അവതരിപ്പിക്കും

പിതാവ് കടയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കൂടെ താനുമുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയതാണ് ഭിന്നശേഷിക്കാരനായ ദേവ്. എന്നാൽ പിതാവ് കുട്ടിയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദേവ് വീട്ടിലേക്ക് തിരികെ പോയിരുന്നു. എന്നാൽ ഏറെ നേരമായിട്ടും ദേവ് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെയാണ് കുട്ടിയെ കാണാതായെന്ന വിവരം നാട്ടുകാരും വീട്ടുകാരും അറിയുന്നത്.

തുടർന്നാണ് തിരിച്ചു പോകുന്നതിനിടയിൽ ദേവ് ഓടയില്‍ വീണതാവാമെന്ന സംശയം തോന്നിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ ഒരു കിലോ മീറ്റര്‍ അകലെയുള്ള കുളത്തിന് സമീപം കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദേവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button