Latest NewsNewsIndia

വീട്ടാവശ്യത്തിന് വെള്ളം എടുത്തുവച്ചില്ല: 10 വയസുകാരനെ പിതാവ് ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ബന്ധുവായ സ്ത്രീയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

നാഗ്‌പൂർ: 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. നാഗ്‌പൂരിലെ സുരദേവി ഗ്രാമത്തിലാണ് സംഭവം. വീട്ടാവശ്യത്തിന് വെള്ളം നിറയ്ക്കാത്തതിനെ തുടർന്നാണ് മകൻ ഗുൽഷനെ സന്ത്ലാൽ മദവി അടിച്ചു കൊലപ്പെടുത്തിയത്. പ്രതിയെ കൊരാടി പൊലീസ് അറസ്റ്റ് ചെയ്തു. ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Read Also: കുത്തബ് മിനാറിൻ്റെ പരിസരത്തുനിന്ന് ഹിന്ദു വിഗ്രഹങ്ങൾ കണ്ടെത്തി: ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രാലയം

ബന്ധുവായ സ്ത്രീയാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന്, അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിൽ മദവി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മദ്യപാനിയായ പ്രതി നിസ്സാര കാര്യങ്ങളുടെ പേരിൽ മകനെ മർദ്ദിക്കാറുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button