Latest NewsNewsKuwaitGulfCrime

മകളെ കൊലപ്പെടുത്തി അഞ്ച് വര്‍ഷത്തോളം മൃതദേഹം ബാത്ത്റൂമില്‍ ഒളിപ്പിച്ചു: അമ്മ അറസ്റ്റില്‍

കുവൈത്ത് സിറ്റി:  മകളുടെ മൃതദേഹം അഞ്ച് വര്‍ഷത്തോളം ബാത്ത്റൂമില്‍ ഒളിപ്പിവെച്ച 60 വയസുകാരി അമ്മ അറസ്റ്റില്‍. കുവൈത്തിലെ സാല്‍മിയയിലാണ് സംഭവം നടന്നത്. 21 വയസുകാരനായ ഒരു യുവാവ് കഴിഞ്ഞ ദിവസം സാല്‍മിയ പൊലീസ് സ്റ്റേഷനില്‍ എത്തി സംഭവത്തെ കുറിച്ച് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.

തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും ഫാമിലി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്‌റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് എത്തി വീട് പരിശോധിച്ചപ്പോള്‍ ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്‌റൂമില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. പരിശോധിക്കാനെത്തിയ പൊലീസിനെ യുവാവിന്റെ സഹോദരനും അമ്മയു ചേര്‍ന്ന് തടഞ്ഞു. മൃതദഹവശിഷ്ടം കണ്ടെത്തിയതോടെ അമ്മയെയും പൊലീസിനെ തടഞ്ഞ മകനെയും അറസ്റ്റ് ചെയ്തു.

Read Also  :  മീൻ കറിയെ ചൊല്ലി തർക്കം: സുഹൃത്തിനെ കാറിടിച്ച് കൊന്നു, ഒരാൾക്ക് ഗുരുതര പരിക്ക്, യുവാവ് ഒളിവിൽ

വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമായിട്ടാണ് മകളെ പൂട്ടിയിട്ടതെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാൽ, മകള്‍ മരിച്ചതോടെ ഭയന്നാണ് സംഭവം ആരോടും പറയാതിരുന്നതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. അതേസമയം, മൃതദേഹ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി അറസ്റ്റ് ചെയ്തവരെ പ്രോസിക്യൂഷന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button