KeralaNattuvarthaLatest NewsNewsIndia

‘എനിക്ക് സിപിഎം അംഗത്വം വേണം’: മുൻ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സൻ ശോഭനാ ജോർജ്ജ്

ആലപ്പുഴ: തനിക്ക് സിപിഎം അംഗത്വം വേണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സൻ ശോഭനാ ജോര്‍ജ്. അംഗത്വം ലഭിക്കാൻ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ശോഭനാ ജോര്‍ജ് അപേക്ഷ നല്‍കി. ഏറെനാളായി കോൺഗ്രസിലേക്ക് തിരിച്ചു മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ശോഭനാ ജോർജ്ജിന്റെ മാറ്റം.

Also Read:എക്‌സ്‌പോ ലൈവ്: മികച്ച സ്റ്റാർട്ട് അപ്പുകൾക്ക് വൻതുക സമ്മാനം

കോൺഗ്രസിൽ നിന്ന് പുറത്തേക്ക് വന്ന ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയിരുന്നു. ഇതിനു പിറകെ ശോഭനാ ജോര്‍ജും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ നിലവില്‍ കോണ്‍ഗ്രസിലേക്കില്ലെന്നാണ് ശോഭനാ ജോര്‍ജിന്‍റെ തീരുമാനം. കോൺഗ്രസിലേക്ക് ഇല്ലെന്ന് മാത്രമല്ല സി പി എമ്മിൽ അംഗത്വം വേണമെന്നും ശോഭന ജോർജ്ജ് ആവശ്യപ്പെട്ടു.

മുൻകാലങ്ങളിൽ മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ചെങ്ങന്നൂരില്‍ നിന്ന് മത്സരിച്ച്‌ ശോഭനാ ജോര്‍ജ് എംഎല്‍എയായിരുന്നു. സിപിഎം അംഗത്വമെടുക്കുന്നതു സംബന്ധിച്ച്‌ പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button