
വാഷിങ്ടണ്‍: വൈറ്റ് ഹൗസിന് സമീപം തോക്കുമായി എത്തിയ യുവാവിന് വെടിയേറ്റു. ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലായിരുന്നു, വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസൻഹോർ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. അർദ്ധ രാത്രിയോടെ ഒരാളെ വൈറ്റ് ഹൗസിന് പരിസരത്ത് നിന്ന് കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതും ഇയാള്‍ തോക്ക് ചൂണ്ടുകയും ഇത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ഈ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനിലയെ പറ്റി വ്യക്തമായ സൂചനയില്ല. ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ല.
Post Your Comments