
പെരുമ്പാവൂർ : ആസാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ വഞ്ചിനാട് ഭാഗത്ത് തുകലിൽ വീട്ടിൽ ഉവൈസ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പെരുമ്പാവൂർ പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നും ഉവൈസ് ആസാം സ്വദേശിയായ മഹിബുർ റഹ്മാനെ ബൈക്കിൽ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് കണ്ടന്തറ ബായ് കോളനി ഭാഗത്തെ റബ്ബർ തോട്ടത്തിലെത്തിച്ചു. അവിടെ വെച്ച് ഉവൈസ് തൻ്റെ രണ്ടു കൂട്ടാളികളെ ഫോണിൽ വിളിച്ചുവരുത്തി മൂവരും കൂടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മഹി ബുറിൻ്റെ പാൻ്റ്സിൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 27500 രൂപ മോഷ്ടിക്കുകയായിരുന്നു.
ഉവൈസ് പെരുമ്പാവൂർ സ്റ്റേഷനിലെ മയക്കുമരുന്ന് കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ റ്റി. എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ പി.എം.റാസിഖ്, ഷിബു മാത്യു എന്നിവരാണ് ഉണ്ടായിരുന്നത്.
Post Your Comments