ന്യൂഡൽഹി: ട്വിറ്ററിന് ഹൈക്കോടതിയുടെ ശാസന. ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമമായ ട്വിറ്ററിനോട് ഡൽഹി ഹൈക്കോടതി. സാധാരണ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നും ട്വിറ്ററിനോട് കോടതി ആവശ്യപ്പെട്ടു.
‘സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലക്ക് അവരുടെ വികാരങ്ങളെ നിങ്ങൾ മാനിക്കണം. അവരുടെ വികാരങ്ങൾക്ക് പ്രാധാന്യം നൽകണം. നിങ്ങളെന്തിനാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. നിങ്ങളിത് നീക്കം ചെയ്യണം’-ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറയുന്നു. ‘നിങ്ങൾ അത് നീക്കം ചെയ്യണം. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ നിങ്ങൾ അത് ചെയ്തിട്ടുണ്ട്.’ – കോടതി കൂട്ടിച്ചേർത്തു. കോടതി പറയുന്നത് ചെയ്യാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ട്വിറ്ററിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്ര പറഞ്ഞു. കേസ് കൂടുതൽ വാദം കേൾക്കലിനായി നവംബർ മുപ്പതിലേക്ക് മാറ്റി.
Post Your Comments