ശതകോടീശ്വരനായ ഇലോൺ മസ്കിനെതിരെ ഗുരുതര ആരോപണവുമായി മുൻ ട്വിറ്റർ സിഇഒ അടക്കം നിരവധി പേർ രംഗത്ത്. മുൻ ട്വിറ്റർ സിഇഒ ആയിരുന്ന പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക സമയബന്ധിതമായി നൽകിയില്ലെന്ന് ആരോപിച്ചാണ് നിയമനടപടി സ്വീകരിക്കാൻ മുൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. 12.8 കോടി രൂപ ആവശ്യപ്പെട്ട് സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയെയാണ് ഇവർ സമീപിച്ചിരിക്കുന്നത്.
ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ട ഓരോ ഉദ്യോഗസ്ഥർക്കും ഒരു വർഷത്തെ ശമ്പളവും ലക്ഷക്കണക്കിന് ഓഹരിയും കുടിശ്ശികയായി നൽകാനുണ്ടെന്ന് പരാതിക്കാർ വ്യക്തമാക്കി. ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം നിരവധി കേസുകളാണ് ഇലോൺ മസ്കിനെതിരെ ഉയർന്നത്. മറ്റുള്ളവർക്ക് നൽകാനുള്ള പണം കയ്യിൽ വയ്ക്കുക, തുടർന്ന് അവരെക്കൊണ്ട് കേസ് കൊടുപ്പിക്കുക എന്നതാണ് മസ്കിന്റെ രീതിയെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. ജീവനക്കാർക്ക് പുറമേ, കമ്പനിയുടെ മുൻ പബ്ലിക് റിലേഷൻസ് സ്ഥാപനം, ഭൂവുടമകൾ, വെണ്ടർമാർ, കൺസൾട്ടന്റുമാർ എന്നിവരെല്ലാം കിട്ടാനുള്ള പണം ആവശ്യപ്പെട്ട് മസ്കിനെതിരെ പരാതി നൽകിയിട്ടുണ്ട്.
Also Read: വര്‍ഷങ്ങളായി കുളിക്കാറില്ല, വെള്ളം അലര്‍ജിയെന്ന് 22കാരി
Post Your Comments