മലപ്പുറം: വള്ളുവമ്പ്രത്ത് പ്രവർത്തനം നിർത്തിവെച്ച ചെങ്കൽ ക്വാറിയിൽ വീണ് സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു. മാണിപറമ്പ് ചെമ്പേക്കാട് വിനോദിന്റെ മകൻ ആദി ദേവ് (4) വിനോദിന്റെ സഹോദരൻ രാജന്റെ മകൾ അർച്ചന (15), എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം നടന്നത്.
വലിപ്പം കുറവാണെങ്കിലും ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിന് രണ്ടാൾ താഴ്ചയിലധികം ഉണ്ട്. ചെങ്കൽ ക്വാറിയുടെ തൊട്ടടുത്ത് തന്നെ ആണ് ഇവരുടെ വീട്. ക്വാറിക്ക് അടുത്ത് മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാനായാണ് കുട്ടികൾ വന്നത്. വണ്ടൂരിൽ താമസിക്കുന്ന അർച്ചന കഴിഞ്ഞ ദിവസമാണ് വള്ളുവമ്പ്രത്തേക്ക് വന്നത്.
മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്: 400 പവനും 20 ലക്ഷം രൂപയും കൈക്കലാക്കിയ സ്ത്രീയ്ക്ക് തടവ് ശിക്ഷ
വെള്ളത്തിൽ വീണ ആദി ദേവിനെ രക്ഷിക്കാൻ അർച്ചന വെള്ളത്തിൽ ഇറങ്ങി എന്നാണ് നിഗമനം. ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാതെ വന്നപ്പോൾ നടത്തിയ തെരച്ചിലിൽ വെള്ളക്കെട്ടിന് അടുത്ത് ചെരുപ്പുകൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ക്വാറിയിൽ നിന്നും കുട്ടികളെ പുറത്ത് എടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments