KozhikodeKeralaNattuvarthaLatest NewsNews

മന്ത്രവാദിനി ചമഞ്ഞ് തട്ടിപ്പ്: 400 പവനും 20 ലക്ഷം രൂപയും കൈക്കലാക്കിയ സ്ത്രീയ്ക്ക് തടവ് ശിക്ഷ

കൊയിലാണ്ടി: മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. കാപ്പാട് പാലോട്ടുകുനി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാപ്പാട് ചെറുപുരയിൽ ലത്തീഫിന്‍റെ ഭാര്യ ഷാഹിദയിൽ നിന്നാണ് സ്വർണവും പണവും തട്ടിയെടുത്തത്. വീടു പണി മുടങ്ങിയതിനെ തുടർന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് ഷാഹിദ റഹ്മത്തിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പരിഹാരം ചെയ്യുന്നതിനായി റഹ്മത്ത് സ്വർണ്ണവും പണവും ആവശ്യപ്പെടുകയായിരുന്നു.

ഇത്തരത്തിൽ നിരവധി പേരെ റഹ്മത്ത് വഞ്ചിച്ചതായി പരാതിയുണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ 260 പവൻ വിവിധ ബാങ്കുകളിൽ നിന്ന് കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button