
സുല്‍ത്താന്‍ ബത്തേരി: രണ്ടര വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കല്പറ്റ മാനിവയല്‍ തട്ടാരത്തൊടി ഷിജു-ധന്യ ദമ്പതികളുടെ മകള്‍ ശിവ പാര്‍വണയെയാണ് കാണാതായത്. പെൺകുട്ടി മീനങ്ങാടിക്കടുത്ത് പുഴങ്കുനി മലക്കാട് പുഴയിൽ വീണു പോയിട്ടുണ്ടോ എന്നാണ് സംശയം.
ബന്ധുവായ രഞ്ജിത്തിന്റെ വീട്ടില്‍ എത്തിയ ശിവ പാർവണയെ ശനിയാഴ്ച രാവിലെ പത്തോടെയാണ് കാണാതാകുന്നത്. പുഴങ്കുനി ചെവായിലായിരുന്നു രഞ്ജിത്തിന്റെ വീട്. അല്പനേരം വീട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോള്‍ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനടുത്താണ് പുഴ. പുഴയോരത്തെ ചെളിയില്‍ കുട്ടിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെയാണ് പുഴയിൽ വീണതാകാം എന്ന സംശയം ഉയർന്നത്.
എന്നാൽ ശിവ പാർവണയുടെ ദേഹത്ത് ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി മേപ്പാടിയിലെ ബന്ധുക്കള്‍ പറഞ്ഞു. സ്ഥലത്ത് അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നതായും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കല്പറ്റ, സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്സും കല്പറ്റ തുര്‍ക്കി ജീവന് രക്ഷാസമിതി പ്രവര്‍ത്തകരും സംഭവസ്ഥലത്ത് തിരച്ചിലിനായി എത്തിയിട്ടുണ്ട്.
Post Your Comments