കൊല്ലം: ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് കോള്‍ വന്ന മൊബൈല്‍ നമ്പരിന്റെ ഉടമയെ കണ്ടെത്തിയെന്നു റിപ്പോർട്ട്.
read also: കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ച് പുതിയൊരു കടുവ, കാൽപ്പാടുകൾ കണ്ടെത്തി
സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് അലര്‍ട്ട് നല്‍കി. അതിര്‍ത്തികളിലും, റയില്‍വേ സ്റ്റേഷനുകളിലും പരിശോധന വ്യാപിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന ഭീഷണി ഫോണ്‍കോളിന്റെ ആധികാരികത പരിശോധിക്കുകയാണ് പൊലീസ്.
കൊല്ലം ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടികൊണ്ട് പോയത്. കാറിൽ 4 പേരുണ്ടെന്നാണ് റിപ്പോർട്ട്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. തടയാന്‍ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരന്‍ 8 വയസുള്ള ജോനാഥന്‍ പറയുന്നു.
Post Your Comments