WayanadNattuvarthaLatest NewsKeralaNews

ശി​വ പാ​ര്‍​വ​ണ​യെ കാണ്മാനില്ല, പു​ഴ​യോ​ര​ത്തെ ചെ​ളി​യി​ല്‍ കു​ട്ടി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍: ആശങ്കയിൽ വീട്ടുകാർ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ര​ണ്ട​ര വ​യ​സ്സു​കാ​രിയെ കാണാനില്ലെന്ന് പരാതി. ക​ല്‍​പ​റ്റ മാ​നി​വ​യ​ല്‍ ത​ട്ടാ​ര​ത്തൊ​ടി ഷി​ജു-​ധ​ന്യ ദ​മ്പതി​ക​ളു​ടെ മ​ക​ള്‍ ശി​വ പാ​ര്‍​വ​ണ​യെ​യാ​ണ് കാ​ണാ​താ​യ​ത്. പെൺകുട്ടി മീ​ന​ങ്ങാ​ടി​ക്ക​ടു​ത്ത് പു​ഴ​ങ്കു​നി മ​ല​ക്കാ​ട് പു​ഴ​യി​ൽ വീണു പോയിട്ടുണ്ടോ എന്നാണ് സംശയം.

Also Read:ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാരയാകും: വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍

ബന്ധുവായ ര​ഞ്ജി​ത്തിന്റെ വീ​ട്ടി​ല്‍ എത്തിയ ശിവ പാർവണയെ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കാ​ണാ​താ​കു​ന്ന​ത്. പു​ഴ​ങ്കു​നി ചെ​വാ​യി​ലായിരുന്നു രഞ്ജിത്തിന്റെ വീട്. അ​ല്‍​പ​നേ​രം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​യ​പ്പോ​ള്‍ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വീ​ടി​ന​ടു​ത്താ​ണ് പു​ഴ. പു​ഴ​യോ​ര​ത്തെ ചെ​ളി​യി​ല്‍ കു​ട്ടി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തിയതോടെയാണ് പുഴയിൽ വീണതാകാം എന്ന സംശയം ഉയർന്നത്.

എന്നാൽ ശിവ പാർവണയുടെ ദേ​ഹ​ത്ത് ആ​ഭ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി മേ​പ്പാ​ടി​യി​ലെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് അ​പ​രി​ചി​ത​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും ചി​ല​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ക​ല്‍​പ​റ്റ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഫ​യ​ര്‍​ഫോ​ഴ്സും ക​ല്‍​പ​റ്റ തു​ര്‍​ക്കി ജീ​വ​ന്‍ ര​ക്ഷാ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും സംഭവസ്ഥലത്ത് തി​ര​ച്ചി​ലി​നാ​യി എ​ത്തി​യിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button