മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യൻ ഖാൻ ആഡംബര കപ്പലിൽ വെച്ച് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മഹാരാഷ്ട്ര മന്ത്രി. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബലിൻ പരിഹസിക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെയാണുള്ളതെന്നും എന്‍സിപി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്: ഒരാളുടെ നില ഗുരുതരം, മത്സരയോട്ടമെന്ന് സംശയം
മയക്കുമരുന്ന് കേസിൽ ആര്യന് പങ്കുണ്ടെന്ന് എൻ.സി.ബി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് കോടതി രണ്ടാം തവണയും ആര്യനും കൂട്ടാളികൾക്കും ജാമ്യം നിഷേധിച്ചിരുന്നു. ആഡംബര കപ്പലില്‍ ലഹരി കണ്ടെത്തിയതിനേ തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. 23കാരനായ ആര്യന്‍ ഖാന്‍ നിരന്തമായി ലഹരി കച്ചവടക്കാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നുവെന്നാണ് ജാമ്യം നിഷേധിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇതിനിടെ ജയിലിൽ കഴിയുന്ന ആര്യന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അധികൃതരുടെ കൗണ്‍സിലിംഗിൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. തെറ്റായ വഴി ഉപേക്ഷിക്കുമെന്നും ഇനി പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അന്തസ്സോടെ ജോലിയില്‍ പ്രവേശിച്ച് പിതാവിന് അഭിമാനമാകും എന്നും ആര്യന് ഖാന് ഉറപ്പ് നല്കി. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആര്യനുള്‍പ്പെടെ അറസ്റ്റിലായ ഏഴു പ്രതികള്‍ക്കുവേണ്ടിയുള്ള കൗണ്‍സിലിംഗില്‍ പങ്കെടുത്തിരുന്നു.
Post Your Comments