KeralaNattuvarthaLatest NewsNewsIndia

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഭരണകൂടം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഒക്ടോബര്‍ 23 ശനിയാഴ്ച വരെ വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നാളെ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:കോവിഡ് വ്യാപനം: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ

മഴ കനക്കാനുള്ള സാധ്യതകൾ മുൻനിർത്തി വലിയ സജ്ജീകരണങ്ങളാണ് സംസ്ഥാനം ഒരുക്കിയിരിക്കുന്നത്. 22 വരെ മത്സ്യബന്ധനം വിലക്കി. കിഴക്കന്‍ മലയോര, പശ്ചിമഘട്ട മേഖലകളിലും നദീതീരങ്ങളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.

ഇന്നും നാളെയും റെഡ് അലര്‍ട്ട് എന്ന പോലെ സ്ഥിതി നേരിടുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. തുലാവര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ നേരിടാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button