
കൊല്ലം: കരുനാഗപ്പള്ളിയില്‍കുഞ്ഞുങ്ങളെ തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മ മരിച്ചിരുന്നു. ഇപ്പോഴിതാ 2 പെണ്‍കുഞ്ഞുങ്ങളും മരണപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. . ഒന്നരയും ആറും വയസുള്ള അനാമികയും ആത്മികയും ആണ് മരിച്ചത്.
മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി വൈകിട്ടോടെയാണ് മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെണ്‍മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീ കൊളുത്തുകയായിരുന്നു.
Post Your Comments