ഹൈദരാബാദ്: ജമ്മുകശ്മീരില്‍ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവന്‍വെച്ച് പാകിസ്താന്‍ ‘ട്വന്റി ട്വന്റി’ കളിക്കുകയാണെന്ന് ഒവൈസി. ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മജ്ലിസ് പാര്‍ട്ടി നേതാവിന്റെ ഈ ചോദ്യം ഉയർന്നത്.
Also Read:പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരും: നിർദ്ദേശം നൽകി സൗദി ആരോഗ്യ മന്ത്രാലയം
‘നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരില്‍ ഓരോ ദിവസവും ഇന്ത്യക്കാരുടെ ജീവന്‍വെച്ച് പാകിസ്താന്‍ ‘ട്വന്റി ട്വന്റി’ കളിക്കുകയാണ്. ജമ്മുകശ്മീരില്‍ ഒന്‍പതു സൈനികര്‍ കൊല്ലപ്പെട്ടിരിക്കെ പാകിസ്താനുമായി ഒക്ടോബര്‍ 24-ന് കളിക്കാന്‍ പോവുകയാണോ?’, അസദുദ്ദീന്‍ ഒവൈസി എംപി ചോദിച്ചു.
‘ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ് കശ്മീരില്‍ പൗരന്മാരെ ലക്ഷ്യമിട്ട് തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു കാരണം. ബിഹാറില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോയും അമിത് ഷായും ഇവിടെ എന്താണ് ചെയ്യുന്നത്? ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണ്’, വൈസി പറഞ്ഞു.
Post Your Comments