റിയാദ്: പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും പള്ളികളിൽ സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്നാണ് ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശമെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
പള്ളികളിൽ എല്ലാ പ്രായത്തിലുള്ളവരും വരുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിഗത ആപ്ലിക്കേഷനായ തവക്കൽനാ പരിശോധന പള്ളികളിൽ നടത്താത്തതിനാൽ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും ഒഴിവാക്കാനായിട്ടില്ലെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം തവക്കൽനാ പരിശോധനയുള്ള മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല.
മക്ക, മദീന പള്ളികളിൽ മുഴുവൻ പേരെയും പ്രവേശിപ്പിക്കാനും സൗദി അറേബ്യ അനുമതി നൽകിയിരുന്നു. ഞായറാഴ്ച്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നത്. രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കാർ അധികൃതർ തീരുമാനിച്ചത്.
Post Your Comments