PathanamthittaAlappuzhaKottayamIdukkiErnakulamThrissurKeralaNattuvarthaLatest NewsNews

അണപൊട്ടുമോ ആശങ്ക? ഡാമുകൾക്ക് ചുറ്റുമുള്ള ജനങ്ങൾ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി. വെ​ള്ളം തു​റ​ന്നു വി​ടാ​ന്‍ തീ​രു​മാ​നി​ച്ച അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചാ​ണ് മൂ​ന്ന് ഡാ​മു​ക​ളി​ലെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Also Read:ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രം ചർച്ച നടത്തുന്നു

ഡാ​മു​ക​ള്‍ തു​റ​ക്കു​മ്പോള്‍ ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇതിനോടൊപ്പം അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

അതേസമയം, മുൻ വർഷങ്ങളിൽ ഉണ്ടായ ദുരന്തങ്ങൾ ഇനിയും വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ട് തന്നെയാണ് സംസ്ഥാന സർക്കാർ ഡാമുകൾ തുറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. ജലം ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ എല്ലാം തന്നെ കനത്ത സുരക്ഷ വേണമെന്നാണ് സർക്കാർ നിർദ്ദേശം. 11 മണിയ്ക്ക് ഇടുക്കി ഡാം തുറക്കുന്നതോടെ പെരിയാറിന്റെ തീരത്തുള്ളവരോട് അതീവ ജാഗ്രത പുലർത്തണമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button