ലഹരി വസ്തുക്കളെക്കാൾ ഇപ്പോൾ സംസ്ഥാനത്ത് പിടിയിലാകുന്നത് തിമിംഗല ഛർദിലിൽ തുടങ്ങി നക്ഷത്ര ആമ വരേയ്ക്കുള്ള അമൂല്യ വസ്തുക്കളാണ്. എന്താണ് ഇതിന്റെ ഉപയോഗം, എന്തിനാണ് ഇത് ഇത്രയും വിലകൊടുത്തു വാങ്ങുന്നത്, എവിടെ നിന്ന് ഇത് കിട്ടും, ഇങ്ങനെ അനേകം ചോദ്യങ്ങൾ തിമിംഗല ഛർദിലിനെ കുറിച്ച് നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടാകും. എങ്കിലിതാ ആ സംശയങ്ങളൊക്കെ ഈ കുറിപ്പ് വായിക്കുന്നതോടെ മാറിക്കിട്ടും.
Also Read:ബിസിനസ് കൊഴുപ്പിക്കാന്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് സെക്‌സ് റാക്കറ്റ് സംഘങ്ങള്‍, ഇടപാടുകാര്‍ ഉന്നതര്‍
കോടികള്‍ വിലയുള്ള കടലിലൊഴുകുന്ന അമൂല്യ വസ്തുവാണ് ആംബർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദി. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നും ഇവയെ വിശേഷിപ്പിക്കുന്നുണ്ട്. സ്പേം തിമിംഗലത്തിന്റെ കുടലിലെ പിത്തരസ സ്രവത്തിൽ നിന്നാണ് ആംബർഗ്രിസ് രൂപം കൊള്ളുന്നത്. ഇത് കടലിൽ പൊങ്ങിക്കിടക്കുകയോ തീരപ്രദേശങ്ങളിൽ ഒഴുകുകയോ ചെയ്യാം. ചത്ത സ്പേം തിമിംഗലങ്ങളുടെ അടിവയറ്റിൽ ഇത് ചിലപ്പോൾ കാണപ്പെടുന്നു . മലമൂത്രങ്ങൾ പോലെ, തിമിംഗലം ഛർദിൽ വഴി പുറന്തള്ളുന്ന വിസർജ്യമാണിത്. തിമിംഗല ഛർദിൽ അഥവാ ആംബർഗ്രിസ് രൂപപ്പെടാൻ വർഷങ്ങളെടുക്കും. ഇത് സ്പേം തിമിംഗലങ്ങളിൽ നിന്ന് മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂവെന്നും അവയിൽ ഒരു ശതമാനം മാത്രമേ ഇത് ഉൽപ്പാദിപ്പിക്കുന്നുള്ളൂവെന്നും ഗവേഷകർ പറയുന്നു.
ഇനി നമുക്ക് ഇതിന്റെ ഉപയോഗമെന്താണെന്ന് നോക്കാം, കസ്തൂരിയെ പോലെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവും സൃഷ്ടിക്കുന്നതിനാണ് തിമിംഗല ഛർദിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഇത് ചരിത്രപരമായി ഭക്ഷണപാനീയങ്ങളിൽ ഉപയോഗിച്ചിരുന്നു. മുട്ടയും ആംബർഗ്രീസും ചേർത്ത ഒരു ഒരു ഭക്ഷണം ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന്റെ പ്രിയപ്പെട്ട വിഭവമായിരുന്നുവെന്ന് ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നു. ചില സംസ്കാരങ്ങളിൽ ഈ പദാർത്ഥം ലൈംഗികമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി പറയപ്പെടുന്നു.
പുരാതന ഈജിപ്തുകാർ ആംബർഗ്രിസിനെ ധൂപവർഗ്ഗമായി കത്തിച്ചിരുന്നു, അതേസമയം ആധുനിക ഈജിപ്തിൽ ആംബർഗ്രീസ് സിഗരറ്റിന്റെ വിവിധ സുഗന്ധങ്ങളുള്ള വകഭേദങ്ങൾക്കായി ഉപയോഗിക്കുന്നു. മധ്യകാലഘട്ടത്തിൽ , യൂറോപ്യന്മാർ തലവേദന , ജലദോഷം , അപസ്മാരം , മറ്റ് രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നായി ആംബർഗ്രിസ് ഉപയോഗിച്ചിരുന്നു. അപ്പോൾ വെറുതെയല്ല ഇതിന്റെ വില കൂടുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.
Post Your Comments