ന്യൂഡല്‍ഹി: ജനങ്ങൾ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇന്ധനവില നിയന്ത്രിയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അസംസ്കൃത എണ്ണ നല്കുന്ന രാജ്യങ്ങളോട് വില കുറച്ചു തരണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഒരു ചര്‍ച്ച നടക്കുക. തീരുവ കുറക്കുക വഴി വരുമാനനഷ്ടത്തില്‍ ചെറിയൊരു പങ്ക് കേന്ദ്രം ഏറ്റെടുക്കുമ്പോള്‍, സംസ്ഥാനങ്ങളെക്കൂടി പ്രാദേശിക നികുതി കുറക്കാന്‍ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചും ധനമന്ത്രാലയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
Also Read:കോവിഡ് വ്യാപനം: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 105.84 രൂപയെന്നതാണ് ഇപ്പോഴത്തെ നില. മുംബൈയില്‍ ഇത് 111.77 രൂപയാണ്. ഡീസലിന് യഥാക്രമം 94.57 രൂപയും 102.52 രൂപയുമായി. വിമാന ഇന്ധനത്തിന് ലിറ്ററിന് ശരാശരി 79 രൂപയാണ് ഡല്‍ഹിയില്‍ വില.
അതേസമയം, സംസ്ഥാനത്തും ഇന്ധനവിലയിലുണ്ടായ കുതിപ്പ് ജനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. 108.9 രൂപയാണ് സംസ്ഥാനത്ത് പെട്രോളിന്റെ വില. ഇത് ടാക്സി ഡ്രൈവർമാരെയും, സ്ഥിര ജോലിക്കാരെയും, പ്രൈവറ്റ് ബസ്സുകളെയുമെല്ലാം കാര്യമായി ബാധിച്ചിട്ടുണ്ട്.
Post Your Comments