തിരുവനന്തപുരം: വെട്ടി വിൽക്കുമ്പോൾ നല്ല ആദായം കിട്ടുന്നവയാണ് ചന്ദന മരങ്ങൾ. അതുകൊണ്ട് തന്നെ ഇവ വളർത്തുന്നതിന് പ്രത്യേകം ചില മാനദണ്ഡങ്ങളും മറ്റും സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. തൈ ഒന്നിന് 75 രൂപയാണ് ചന്ദന മരത്തിന്റെ വില. ഇത് സർക്കാർ മുഖേന ഇപ്പോൾ പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. മറയൂരിലെ ചന്ദനക്കാടുകളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന തൈകളാണ് വിതരണം ചെയ്യുന്നത്.
Also Read:അനുവാദമില്ലാതെ നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ ഗൂഗിളിന് ചോർത്തി നൽകുന്നത് ഈ രണ്ട് ആപ്പുകൾ
ചന്ദനത്തിന്റെ ചന്തമല്ല, ഗന്ധവും ഗുണവുമാണ് മാർക്കറ്റിൽ അതിന്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ വളർത്തുന്നതിലൂടെ ഒരു വലിയ ആദായം തന്നെ നമുക്ക് ലഭിക്കും. എന്നാൽ, ചന്ദനം വീട്ടില്‍ നട്ട് വളര്‍ത്താമോ എന്ന് പലർക്കും സംശയമുണ്ട്. കൊള്ളക്കാരും കാട്ട് കള്ളന്മാരുമുള്ള നാട്ടിൽ ആ സംശയം സ്വാഭാവികമാണ്. എന്നാൽ, ചന്ദനം സ്വകാര്യ വ്യക്തികൾക്ക് വളർത്തുന്നതിൽ നിയമതടസമില്ല. പക്ഷെ തൈ നടുമ്പോഴും അത് മുറിക്കാനും സര്‍ക്കാരിന്‍റെ അനുമതി വേണം. ഇനി, സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ചന്ദന മരം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് പണം നല്‍കി ആ മരങ്ങളെ ഏറ്റെടുക്കുകയും ചെയ്യും.
ചന്ദനമരത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം. ഒരു ചുക്കും അറിയില്ലെന്ന് ഇത്രയും വായിച്ച നിങ്ങൾക്കും എഴുതുന്ന എനിക്കും അറിയാം. അതായത് ഉത്തമാ, ഒരു അര്‍ധ പരാദ സസ്യമാണ് ചന്ദനം. ഇത് ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്പോൾ കൂടെ എന്തെങ്കിലുമൊക്കെ നടണം. മറ്റുള്ളവരുടെ കഞ്ഞിയിൽ കയ്യിട്ട് വാരിയാണ് ചന്ദനമരം എപ്പോഴും വളരാറുള്ളത്. സാധാരണഗതിയില്‍ നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവര്‍ഗങ്ങള്‍ എന്നിവയൊക്കെയാണ് ചന്ദനത്തിന് ഒപ്പം നടുന്നത്. ഈ പയറൊക്കെ നട്ടാൽ ഇടയ്ക്ക് പൊട്ടിച്ചെടുത്തു നമുക്കും വയറു നിറയ്ക്കാം എന്നതും മറ്റൊരു വലിയ കണ്ടെത്തലാണ്.
അങ്ങനെ ചന്ദനത്തൈ വളര്‍ന്ന് ഒരു 50 സെന്‍റീമീറ്റര്‍ വരെ വളര്‍ച്ച എത്തുമ്പോള്‍ വനംവകുപ്പ് അധികൃതരെ അറിയിക്കണമെന്നാണ് കീഴ്വഴക്കം. തെറ്റിക്കരുത് തൊടിയിലുണ്ട് ചന്ദനമായത് കൊണ്ട് തന്നെ സംഭവം തീക്കളിയാണ്. ചന്ദനമരം പൂര്‍ണ വളര്‍ച്ചയെത്താന്‍ 15 മുതല്‍ 30 വര്‍ഷം വരെ എടുക്കും. എന്ന് വച്ചാൽ, ഒരു മുപ്പതിൽ ഒക്കെ നട്ടാൽ അറുപതിൽ വെട്ടാം. 50 സെന്‍റീമീറ്റര്‍ ചുറ്റളവ് എത്തുമ്പോഴാണ് അത് പൂര്‍ണ വളര്‍ച്ച നേടിയതായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഒരു വര്‍ഷം ഒരു സെന്‍റീമീറ്ററാണ് ചന്ദനത്തിന്‍റെ വളര്‍ച്ച. ഇനി താല്പര്യമുള്ളവർ വൈകാതെ വാങ്ങി വളർത്തുക. സർക്കാർ വിതരണം ചെയ്യുന്ന നല്ല തൈകൾ വിതരണം തുടങ്ങിയിട്ടുണ്ട്.
Post Your Comments