കണ്ണൂർ: കൂത്തുപറമ്പിൽ ഒന്നരവയസ്സുകാരിയെ പുഴയിലേക്ക് തള്ളിയിട്ട് കൊന്നത് അച്ഛൻ തന്നെയാണെന്ന് പോലീസ്. ഇന്നലെ രാത്രി ഏഴോടെ പാത്തിപ്പാലം പുഴയില്‍ വീണ് മരിച്ച പാട്യം പത്തായക്കുന്ന് കുപ്പിയാട്ടില് കെ.പി.ഷിജു- സോന ദമ്പതികളുടെ മകള്‍ അന്‍വിതയുടെ മരണമാണ് കൊലപാതകമെന്നു വ്യക്തമായത്. ഭാര്യ സോനയേയും യുവാവ് കൊല്ലാൻ ശ്രമിച്ചുവെന്നും പോലീസിന്റെ കണ്ടെത്തലിൽ തെളിഞ്ഞു.
Also Read:കനത്ത മഴയിൽ റോഡ് ഇടിഞ്ഞു, ഗതാഗതം മുടങ്ങി: മലയാലപുഴയിൽ ഉരുൾപൊട്ടൽ
അമ്മയെയും കുഞ്ഞിനേയും ഭര്‍ത്താവ് ഷിജു പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മകൾ സോന സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട സോനയില്നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് കൊലപാതക കുറ്റം ചുമത്തി ഷിജുവിനെതിരെ കതിരൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ വൈകീട്ടോടെ പുഴയിലേക്ക് വീണ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. മകൾ സോന താഴെ വീണിട്ടും കൈവരിയില്‍ പിടിച്ചുനിന്ന സോനയുടെ കൈക്ക് ചെരുപ്പുകൊണ്ട് അടിച്ചു താഴേക്ക് വീഴ്ത്താൻ ഭര്‍ത്താവ് ശ്രമം നടത്തിയതായി ദൃക്സാക്ഷി മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
Post Your Comments