KeralaLatest NewsNews

കനത്ത മഴയിൽ റോഡ് ഇടിഞ്ഞു, ഗതാഗതം മുടങ്ങി: മലയാലപുഴയിൽ ഉരുൾപൊട്ടൽ

അഞ്ചൽ: തെക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു. ഇടിയോടുകൂടിയ മഴയില്‍ തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. കുട്ടനാട്ടില്‍ പലഭാഗത്തും രൂക്ഷമായ വെള്ളക്കെട്ട്. കനത്ത മഴയെ തുടർന്ന് അഞ്ചൽ – ആയൂർ റോഡ് തകർന്നു. റോഡിൽ ഗതാഗതം മുടങ്ങി. കോഴിപാലത്തിന് സമീപം കലുങ്ങ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ ഇവിടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. കൈപ്പള്ളിമുക്കിൽ നിന്നും വാഹനങ്ങൾ തിരിച്ചു വിടുന്നു. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തങ്ങളാണ് റോഡ് ഇടിയാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Also Read:ക്ലാസ്സ് ഉണ്ടെന്ന വ്യാജേന വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു : അധ്യാപകന്‍ അറസ്റ്റില്‍

പത്തനംതിട്ട മലയാലപ്പുഴയിൽ ഉരുൾപ്പൊട്ടി. നിരവധി വീടുകളിൽ വെള്ളം കയറി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച മഴ അലർട്ടിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിലെ ജലനിരപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്.

തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴയാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button