ThrissurNattuvarthaLatest NewsKeralaNewsIndia

പോലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന് ഇനി സർക്കാർ പറയും: പുതിയ മാർഗ നിർദ്ദേശം ഉടൻ പുറത്തു വിടും

മാന്വലിന് വിരുദ്ധമായി പോലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

തിരുവനന്തപുരം: പോലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിന്റെ പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കുമെന്ന് സർക്കാർ. സല്യൂട്ട് അർഹിക്കുന്ന വ്യക്തികൾ ആരെല്ലാമാണ് എന്നതിൽ വ്യക്തതവരുത്താണ് സർക്കാരിന്റെ നീക്കം. സല്യൂട്ടില്‍ പോലീസ് മാന്വലിന്‍റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Also Read:യുഎഇ സന്ദർശനം: സെനഗൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ സ്വീകരിച്ച് അബുദാബി കരീടാവകാശി

പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂര്‍ മേയറുടെ പരാതിയും, സുരേഷ് ഗോപി എം.പിയ്ക്ക് അർഹിക്കുന്ന സല്യൂട്ട് നൽകാതിരുന്ന ഒല്ലൂര്‍ എസ്‌ഐ പ്രശ്നവും വിവാദമായതോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തിൽ വ്യക്തത വരുത്താൻ തീരുമാനിച്ചത്.

പോലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി-സുപ്രിം കോടതി- കീഴ്ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ്. അതേസമയം മാന്വലിന് വിരുദ്ധമായി പോലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button