ThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeKeralaNattuvarthaLatest NewsNewsIndia

ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം, സൂരജിന് എന്ത് ശിക്ഷ നൽകണം: കേരളം മറുപടി പറയുന്നു

വധശിക്ഷയാണ് വേണ്ടത്, എന്നാൽ നമ്മുടെ നിയമം അത്‌ ഇരട്ട ജീവപര്യന്തമാക്കും, എന്നിട്ട് ഗോവിന്ദചാമിയെ പോലെ സുഖിക്കാൻ വിടും

തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി സ്ഥിതീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽ സൂരജിന് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്ത് ശിക്ഷ ലഭിക്കണമെന്ന ചോദ്യത്തിന് പലരും പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്. ‘ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം’, എന്നാണ് ഒട്ടുമിക്ക ആളുകളും നിർദ്ദേശിക്കുന്നത്.

Also Read:അഭിനയ കുലപതി നെടുമുടി വേണു വിടവാങ്ങി

സൂരജിന് മേലുള്ള കുറ്റം കോടതി അംഗീകരിച്ചതോടെ വിധി പറയൽ മാറ്റന്നാളത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇതോടെയാണ് വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങൾ പ്രതികരിച്ചു തുടങ്ങിയത്. ‘വധശിക്ഷയാണ് വേണ്ടത്, എന്നാൽ നമ്മുടെ നിയമം അത്‌ ഇരട്ട ജീവപര്യന്തമാക്കും. എന്നിട്ട് ഗോവിന്ദചാമിയെ പോലെ സുഖിക്കാൻ വിടും, എന്നും പലരും വിമർശനാത്മകമായി വരാനിരിക്കുന്ന വിധിയെ നോക്കിക്കാണുന്നുണ്ട്.

പട്ടിണിക്കിട്ട് നരകിപ്പിച്ചു കൊല്ലുക, ഇന്ന് തന്നെ വെടിവച്ചു കൊല്ലുക, ജീവിതകാലം മുഴുവൻ ജയിലിൽ പണിയെടുപ്പിക്കുക എന്നിട്ട് ആ പണം ഉത്രയുടെ കുടുംബത്തിന് ചിലവിനു കൊടുക്കുക, അണലിയെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്ന തരത്തിലുള്ള ശിക്ഷകളാണ് ജനങ്ങളുടെ കോടതി സൂരജിന് വിധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button