KeralaLatest NewsNewsIndia

മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വി.പി സാനു

തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു. മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള വലിയ ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിൽ കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ.എൻ. യുവിൽ പരീക്ഷിച്ച നടപടി ഡൽഹി സർവകലാശാലയിലും നടപ്പാക്കുന്നു’ എന്നായിരുന്നു രാകേഷ് കുമാര്‍ പാണ്ഡെ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു മറുപടി നൽകുകയായിരുന്നു സാനു.

Also Read:സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു: പുരസ്‌കാരം പങ്കിട്ടത് റഷ്യൻ, ഫിലിപ്പീൻസ് മാദ്ധ്യമ പ്രവർത്തകർ

‘പ്രൊഫഷണല്‍ കോഴ്സുകള്‍ക്കായി തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും പോകുന്നതിനെക്കാള്‍ കേരളത്തില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ന് ഹ്യുമാനിറ്റേറിയന്‍ വിഷയങ്ങള്‍ പഠിക്കാന്‍ ഡല്‍ഹിയിലേക്കും മറ്റും പോകുന്നുണ്ട്. അവര്‍ക്ക് അവിടെ സീറ്റു ലഭിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവിടെ സീറ്റു ലഭിക്കാറുണ്ട്. ആ സീറ്റു ലഭിക്കുന്ന സമയത്ത് അവിടത്തെ ഒരു അധ്യാപകന്‍ പറഞ്ഞിരിക്കുന്നത് മാര്‍ക്ക് ജിഹാദാണ് കേരളത്തില്‍ നടക്കുന്നതെന്നാണ്. ഇതിനു പിന്നിൽ കൃത്യമായ അജണ്ട ഉണ്ട്.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നു. അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് കുറയുന്നു. ആ നിലക്ക് വരുമ്പോള്‍ ഒരു വംശീയപ്രശ്നം ഇതിലുണ്ട്. കഴിഞ്ഞ കുറെ നാളുകളായി നാം ജിഹാദ് എന്ന വാക്കു കേള്‍ക്കുന്നു. ആദ്യ ലവ് ജിഹാദായിരുന്നു. പിന്നീടത് നാര്‍ക്കോട്ടിക് ജിഹാദായി. ഇപ്പോള്‍ മാര്‍ക്ക് ജിഹാദും. കേരളത്തില്‍ നിന്നും എന്തു വന്നാലും അത് ജിഹാദാണ് എന്ന നിലക്ക് തീവ്രവാദികളുടെ കേന്ദ്രമാക്കി, മതതീവ്രവാദത്തിന്‍റെ ആലയമാക്കി കേരളത്തെ മുദ്ര കുത്താനുള്ള വലിയ ശ്രമം എല്ലാ ഭാഗത്തു നിന്നും നടക്കുന്നുണ്ട്. അതിന്‍റെ ഭാഗം കൂടിയാണ് ഈ പ്രസ്താവന. ഈ പ്രസ്താവനയെ ശക്തമായ അലപിക്കുന്നതിനോടൊപ്പം പ്രതിഷേധം രേഖപ്പെടുത്തുന്നു. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവാശ്യമായ അവസരം ഒരുക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം’, സാനു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button