സ്റ്റോക്കോം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ടു പേരാണ് ഇത്തവണ നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. റഷ്യൻ, ഫിലിപ്പീൻസ് മാദ്ധ്യമപ്രവർത്തകരാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പങ്കിട്ടത്. മരിയ റസ, ദിമിത്രി മുറാത്തോവ് എന്നിവർക്കാണു പുരസ്‌കാരം ലഭിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കാണ് പുരസ്‌കാരം.
Read Also: ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞു, പതിനഞ്ചുകാരൻ തൂങ്ങിമരിച്ചു: പിന്നാലെ അമ്മയും മരിച്ചു
ഫിലിപ്പീൻസിലെ ഓൺലൈൻ മാദ്ധ്യമമായ റാപ്ലറിന്റെ സിഇഒയാണ് മരിയ റസ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിന്റെ പേരിൽ ഫിലിപ്പീൻസിൽ ആറു വർഷം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു റസ. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ റസ രചിച്ചിട്ടുണ്ട്.
റഷ്യൻ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററർ ഇൻ ചീഫാണ് ദിമിത്രി മുറാത്തോവ്. സർക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങൾക്കുമെതിരായ റിപ്പോർട്ടുകൾക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ.
Read Also: എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം: മീര ജാസ്മിൻ
Post Your Comments