മലപ്പുറം: സാമൂഹിക മാറ്റത്തിനുവേണ്ടി മതഭേദമില്ലാതെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് മലബാര്‍ കലാപമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിവാദ പരാമർശം. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക ഭാഗമായി സി.പി.ഐ ജില്ല കൗണ്‍സില്‍ സംഘടിപ്പിച്ച ‘ഉണര്‍ന്നിരിക്കാം മതേതര ഇന്ത്യക്കായി’ ജാഗ്രത കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടയിലായിരുന്നു മലബാർ കലാപത്തെ വെള്ള പൂശാൻ സി പി എം നേതാവിന്റെ ശ്രമം.
Also Read:ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ‘കറ്റാര്‍വാഴ’
സമരത്തെ പരാജയപ്പെടുത്താനും അടിച്ചമര്‍ത്താനും ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച തന്ത്രം നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം സംഘ്പരിവാര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുത്തിരിക്കുകയാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം, സി പി എം നേതാവിന്റെ പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മലബാറിന്റെ മണ്ണ് എങ്ങനെ വിപ്ലവകാരികളുടേതാകും എന്നാണ് വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങൾ ചോദിക്കുന്നത്.
Post Your Comments