തിരുവനന്തപുരം: സംസ്ഥാനത്ത് ഈയിടെ ഇറങ്ങിയ രാമസിംഹന്റെ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്.
921-ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യ പ്രധാന പ്രമേയമായി അവതരിപ്പിച്ച ഈ സിനിമ വളരെ യാഥാര്‍ത്ഥ്യമാണെന്ന വസ്തുതയിലേയ്ക്ക് വിരല്‍ ചൂണ്ടി സമൂഹ മാധ്യമങ്ങളില്‍ പലരും തെളിവ് സഹിതം പലരും പോസ്റ്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.
Read Also: ഒരു വര്‍ഷം സിസോദിയ മാറ്റിയത് 14 ഫോണുകള്‍: ഡിജിറ്റല്‍ തെളിവുകളും നശിപ്പിച്ചു; ഇഡി കോടതിയിൽ
സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ തള്ളി കയറ്റാന്‍ ശ്രമിക്കുന്ന വാരിയന്‍ കുന്നന്റെ യഥാര്‍ത്ഥ മുഖമാണ് പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം കാണിച്ച് തരുന്നതെന്ന് അഭിപ്രായവുമായി കാസ സംസ്ഥാന അദ്ധ്യക്ഷന്‍ കെവിന്‍ പീറ്ററും രംഗത്ത് വന്നു.
‘സിനിമയില്‍ ഉള്ളതെല്ലാം നമ്മുടെ പൂര്‍വ്വികന്മാര്‍ അനുഭവിച്ചതാണ്. ഇത് കേവലമൊരു വിനോദ ചിത്രമല്ല, സ്വാതന്ത്ര്യ സമരമെന്ന് മുദ്രകുത്തിയ മാപ്പിള ലഹളയുടെ യഥാര്‍ത്ഥ മുഖം വെളിച്ചെത്തു കൊണ്ടു വരുന്ന ചിത്രമാണ്. ഏറ്റെടുത്ത ദൗത്യത്തോട് രാമസിംഹന്‍ നൂറ് ശതമാനം നീതി പുലര്‍ത്തിയെന്നും പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം ഒരിക്കലും പരാജയപ്പെടാന്‍ പാടില്ല’, കെവിന്‍ പീറ്റര്‍ പറഞ്ഞു
‘പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം കുടുംബസമേതം കാണണം. പേരകുട്ടികളെയും ചിത്രം നിര്‍ബന്ധമായും കാണിക്കണം. കാരണം, നാളെ അവരുടെ മുന്നില്‍ കൊണ്ട് നിര്‍ത്താന്‍ പോകുന്ന ആലി മുസ്ലിയാരും വാരിയന്‍ കുന്നനുമൊക്കെ ആരായിരുന്നു എന്ന് അവര്‍ തിരിച്ചറിയണം. അവര്‍ ഒരിക്കലും കബളിപ്പിക്കപ്പെടാന്‍ പാടില്ല. മാധവന്‍നായരുടെ മലബാര്‍ കലാപത്തെ കുറിച്ചുള്ള പുസ്‌കത്തില്‍ നാം വായിച്ചറിയുക മാത്രമാണ് ചെയ്തത്. ഇവിടെ നമ്മള്‍ അത് കാണുകയും അനുഭവിക്കുകയും ചെയ്യുന്നു’.
‘മൂന്ന് മണിക്കൂര്‍ കൊണ്ട് ആ കാല ഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരാളായി മാറുകയാണ് നമ്മള്‍. ബ്രിട്ടീഷുകാരനും പോലീസുകാരനും നമ്പൂതിരിയും ചാത്തനുമൊക്കെയായി മാറുകയാണ് നാം ഇവിടെ. കുമാരനാശാന്റെ ദുരവസ്ഥയിലെ ചാത്തനെന്ന കഥാപാത്രം ഇവിടെ വീണ്ടും പുനര്‍ജനിക്കുകയാണ്. യഥാര്‍ത്ഥ ചരിത്രത്തെ മൂടി വെച്ച് മലബാര്‍ കലാപത്തെ കാര്‍ഷിക സമരവും സ്വാതന്ത്ര്യസമരവുമൊക്കെയാക്കി മാറ്റാന്‍ ശ്രമിക്കുന്നതിനെ എതിര്‍ത്തുകൊണ്ട്, അന്ന് എന്താണ് നടന്നതെന്ന് ചാത്തനിലൂടെ പറയാന്‍ ശ്രമിക്കുകയാണ് ഇവിടെ രാമസിംഹന്‍’.
‘ഇത് കേവലമൊരു എന്റര്‍ടെയിന്‍മെന്റ് മൂവിയായി ഒരിക്കലും കാണരുത്. ഇതില്‍ പ്രണയമില്ല, സസ്‌പെന്‍സില്ല, അത്യാധുനിക സാമഗ്രികള്‍ ഇല്ല, ഹ്യൂമര്‍ ഇല്ല, പക്ഷെ യഥാര്‍ഥ ചരിത്രമുണ്ട്. ഒപ്പം പലതും ഈ സിനിമ നമുക്ക് കാട്ടിതരുന്നുണ്ട്. മത ഭ്രാന്ത് മൂത്തവരുടെ ചതിയും വഞ്ചനയും ക്രൂരതയും കാട്ടി തരുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടത്തില്‍ തള്ളി കയറ്റാന്‍ ശ്രമിക്കുന്ന വാരിയന്‍ കുന്നനെന്ന കൊള്ളകാരനായ മത ഭ്രാന്തന്റെ യഥാര്‍ത്ഥ മുഖമെന്താണെന്നും, ഇന്ന് സ്വാതന്ത്ര്യസമരമെന്ന് പറയുന്ന മലബാര്‍ കലാപം എത്ര ഭീകരമാണെന്നും പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നമുക്ക് കാണിച്ച് തരുന്നു.’
‘ആനുകാലിക വിഷയങ്ങളെ കുറിച്ച് ഒരു സിനിമ ചെയ്യുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാല്‍ ഏറ്റെടുത്ത ദൗത്യത്തോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ രാമസിംഹന് കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തലവും സംഭാഷണവുമെല്ലാം നമ്മളെ 100 വര്‍ഷം പിന്നിലേക്ക് കൊണ്ട് പോകുകയും. 50- 100 കോടി രൂപയ്ക്ക് സിനിമ ചെയ്യുന്ന കാലത്ത് വെറും രണ്ടരകോടി രൂപ മുടക്കിയാണ് ഇതു പോലൊരു സിനിമ ചെയ്ത് നമ്മുടെ മുന്നിലേക്ക് കൊണ്ട് വന്നിരിക്കുന്നത്. ഇത് നമുക്ക് ചൂണ്ടി കാട്ടുന്നത് സാമ്പത്തിക ലാഭമല്ല മറിച്ച് യഥാര്‍ത്ഥ സത്യമാണ്. ആ നിശ്ചയദാര്‍ഢ്യ പോരാട്ട വീര്യത്തെയാണ് നാം സപ്പോര്‍ട്ട് ചെയ്യേണ്ടത്’
‘ഈ ചിത്രം ഒരിക്കലും പരാജയപ്പെടാന്‍ പാടില്ല. ഇനിയും പല സത്യങ്ങള്‍ പുറത്ത് വരാനുണ്ട് ഇന്നിവിടെയൊരു രാമസിംഹന്‍ പരാജയപ്പെട്ടാല്‍, ഇനി രാമസിംഹന്മാര്‍ ഇവിടെ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ ഈ ചിത്രം കാണണം. കാരണം ഇതില്‍ ഉള്ളതെല്ലാം നമ്മുടെ പൂര്‍വ്വീകന്മാര്‍ അനുഭവിച്ചതാണ്. ഇതിലും വലുത് നമ്മെ കാത്തിരിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണ് പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം’, കെവിന്‍ പീറ്റര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
Post Your Comments