
കളമശേരി ഗവ. മെഡിക്കൽ കോളേജിലെ എംബിഎസ് വിദ്യാർത്ഥിനി അമ്പിളിയുടെ മരണത്തിൽ ഹോസ്റ്റൽ വാർഡനും, റൂം മേറ്റ്സിനും പങ്കുണ്ടെന്നാണ് കുടുംബം. മരണശേഷവും അമ്പിളിയുടെ മൊബൈൽ ഫോൺ മറ്റാരോ ഉപയോഗിച്ചു. പെൺകുട്ടിയുടെ ഡയറി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അമ്മാവൻ പറഞ്ഞു.
11 മണിക്കാണ് കുട്ടി മരിച്ചത് എന്നാൽ 2.12 വരെ മൊബൈലിൽ വാട്‌സാപ്പ് ലാസ്റ്റ് സീൻ കാണിക്കുന്നുണ്ട്. ആരാണ് ഫോൺ ഉപയോഗിച്ചത് എന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്. ദിവസവും ഡയറിയെഴുതുന്ന പ്രകൃതക്കാരിയാണ് അമ്പിളി. അത് ഞങ്ങളുടെ കൈവശമുണ്ട്. റൂം മേറ്റ്‌സ്, വാർഡൻ എന്നിവർക്ക് പങ്കുണ്ട്. മൃതദേഹം എടുക്കാൻ പോയപ്പോൾ വളരെ മോശമായി സംസാരിച്ചു. മുഖ്യമന്ത്രിക്കും കളമശേരി എസ്ഐക്കും പരാതി നൽകിയിട്ടുണ്ട് – കുട്ടിയുടെ അമ്മാവന് വ്യക്തമാക്കി.
ഈ മാസം അഞ്ചിനാണ് പി പി അമ്പിളിയെ കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 11 മണിക്ക് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നു മുതൽ തൻ്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. മരണപ്പെടുന്നതിന് അടുത്ത മാസങ്ങളിലെ അമ്പിളിയുടെ ഡയറി കാണാനില്ലെന്ന് ആരോപണമുണ്ട്. ഹോസ്റ്റൽ വാർഡനും സഹപാഠികളും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് അമ്പിളി നാട്ടിലെത്തിയ സമയത്ത് രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയുടെ ഡയറിക്കുള്ളിൽ ആത്മഹത്യാ കുറിപ്പ് വച്ച് ആത്മഹത്യാ പ്രവണതയുള്ളയാളാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. സമഗ്രമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Post Your Comments