WayanadKannurLatest NewsKeralaNattuvarthaNews

കുട്ടിയായിരിക്കെ കണ്ണൻ കട്ടു തിന്ന വെണ്ണ, വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്: മോൻസനെ ട്രോളി മലബാർ മിൽമ

അമ്പാടിയിലെ പശുക്കളുടെ പാൽ, വ്യാജ വാഗ്ദാനങ്ങളിൽ വീഴല്ലേ

തിരുവനന്തപുരം: മോൻസൻ മാവുങ്കലിനെ ട്രോളി ഒടുവിൽ മലബാർ മിൽമയും രംഗത്ത്. കുട്ടിയായിരിക്കെ കണ്ണൻ കട്ടു തിന്ന വെണ്ണ എന്ന മിൽമയുടെ പരസ്യവാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മുൻപും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പല സംഭവങ്ങളെയും മിൽമ തങ്ങളുടെ പരസ്യവാചകമാക്കി മാറ്റിയിട്ടുണ്ട്.

Also Read:വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ!

അനവധി ട്രോളുകളാണ് മോൻസനെതിരെ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. മോൻസൻ ചെയ്ത കുറ്റമെന്താണെന്ന് പോലും പലരും ചോദിക്കുന്നുണ്ട്. വിശ്വസിച്ച പ്രമുഖരല്ലേ വിഡ്ഢികൾ എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. മോൻസനും ചോദ്യം ചെയ്യൽ വേളയിൽ ഇതേ നിലപാട് തന്നെയായിരുന്നു ഇന്നലെ സ്വീകരിച്ചത്.

ഹവ്വ കടിച്ച ആപ്പിൾ, ടൈറ്റാനിക്കിലെ റോസിന്റെ ഫ്രോക്ക്, കള്ളിയങ്കാട്ട് നീലിയുടെ പല്ല് എന്നിങ്ങനെ വളരെ രസകരമായും വിമർശനാത്മകമായും മോൻസന്റെ തട്ടിപ്പിനെ മലയാളികൾ ചർച്ച ചെയ്യുന്നുണ്ട്. എന്തുകൊണ്ട് മനുഷ്യൻ തട്ടിപ്പിന് ഇരയാകുന്നു എന്ന് പോലും ഇപ്പോഴാണ് മലയാളികൾ ചർച്ച ചെയ്തു തുടങ്ങിയതെന്നും വിഷയത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button