ThiruvananthapuramKeralaNattuvarthaLatest NewsNews

ജനപക്ഷത്തു നിന്നുവേണം പൊലീസുകാർ പ്രവർത്തിക്കേണ്ടത്: താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തു നിന്നുവേണം പോലീസ് പ്രവര്‍ത്തിക്കാൻ. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read:ക്യാപ്റ്റന്‍ ഇടഞ്ഞ് തന്നെ : അമിത് ഷായെ കണ്ട അമരീന്ദര്‍ കോൺഗ്രസിന്റെ ‘ജി 23’ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക്‌

പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് പോലീസിന്റെ ജനങ്ങളോടുള്ള കാഴ്ചപ്പാടുകളും, പെരുമാറ്റവും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.

അതേസമയം, ഇപ്പോഴും പോലീസ് കള്ളക്കേസുകളിൽ പെടുത്തിയവരും, വലിയ തോതിൽ ഫൈനും മറ്റും അടയ്‌ക്കേണ്ടി വന്നവരും ഇവിടെ നീതി കിട്ടാതെ അലയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button