തിരുവനന്തപുരം: ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കുമെന്നും ഇറച്ചി ഉത്പാദനം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈസന്‍സ് ഇല്ലാതെ വളര്‍ത്താവുന്ന കോഴി, പന്നി, പശു എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ അഭിപ്രായത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പന്നികള്‍ക്ക് ആവശ്യമായ കോഴി മാലിന്യം കഴിഞ്ഞ് ബാക്കിയുള്ളവ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നടപടി വേണമെന്നും, തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനു വേണ്ട മാര്‍ഗ്ഗരേഖ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments