KozhikodeNattuvarthaLatest NewsKeralaNews

മക്കളെ കിണറ്റിലിട്ടു ഞാനും ചാടുകയാണ്: ആ ഫോൺ കാൾ സത്യമായിരുന്നു, ഇരട്ടക്കുട്ടികളുടെ മരണത്തിൽ നടുങ്ങി നാദാപുരം

കോഴിക്കോട്: ഇരട്ടക്കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിനയാണ് കുട്ടികളേയും കൊണ്ട് കിണറ്റില്‍ ചാടിയത്. സംഭവത്തിൽ മൂന്ന് വയസുള്ള മുഹമ്മദ് റസ്വിന്‍, ഫാത്തിമ റഫ്വ എന്നിവര്‍ മരണപ്പെടുകയും യുവതി രക്ഷപ്പെടുകയും ചെയ്തു. ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാൽ കുട്ടികളുടെ അമ്മയായ യുവതി ഇപ്പോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

Also Read:സാമ്പത്തിക തട്ടിപ്പ്: യൂട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ സന്ദർശകർ ഡി.ഐ.ജി മുതല്‍ എസ്.ഐവരെ

നാദാപുരം സി സി യു പി സ്ക്കൂള്‍ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. സുബിന കിണറ്റില്‍ ചാടും മുൻപ് സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നുമായിരുന്നു ഇവർ അറിയിച്ചിരുന്നു. ഇവര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിന്റെ നടുക്കത്തിലാണ് നാദാപുരത്തെ ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button