ErnakulamLatest NewsKeralaNewsCrime

സാമ്പത്തിക തട്ടിപ്പ്: യൂട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ സന്ദർശകർ ഡി.ഐ.ജി മുതല്‍ എസ്.ഐവരെ

കൊ​ച്ചി: പു​രാ​വ​സ്തു വി​ല്‍​പ​ന​യു​ടെ പേ​രി​ല്‍ പ​ല​രി​ല്‍​നി​ന്നാ​യി 10 കോ​ടി ത​ട്ടി​യ മോ​ണ്‍​സ​ണിന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​രി​ല്‍ ഡി.​ഐ.​ജി മു​ത​ല്‍ അ​സി. ക​മീ​ഷ​ണ​റും എ​സ്.​ഐ​യും വ​രെ​യു​ണ്ട്. മോ​ണ്‍​സ​ണെ​തി​രെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ തി​രി​ഞ്ഞ​പ്പോ​ള്‍ അ​വ​രെ ഒ​തു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​ത് ഈ ​ബ​ന്ധ​ങ്ങ​ള്‍. പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

Also Read: സാമ്പത്തിക തട്ടിപ്പ്: യൂട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്

യു.എ.ഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി 62,000 കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞാണ് പലരില്‍ നിന്നായി ഇയാള്‍ 10 കോടി രൂപ തട്ടിയെടുത്തത്. ഇ​തെ​ല്ലാം അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും ത​ട്ടി​പ്പി​നി​ര​യാ​യ ആ​റു​പേ​ര്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കോ​ടി​പ​തി​യു​ടെ ത​ട്ടി​പ്പു​ക​ള്‍ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രുമ്പോൾ നി​ത്യ​സ​ന്ദ​ര്‍​ശ​ക​ര്‍​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വ​ന്നേ​ക്കും. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ പ​ണ​ത്തി​ന് സ​മീ​പി​ക്കു​മ്പോൾ ഇ​വ​രെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തും. ഇ​വി​ടെ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​കും.

കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
അ​തി​ല്‍ ഡി.​ഐ.​ജി, അ​സി. ക​മീ​ഷ​ണ​ര്‍, സി.​ഐ, എ​സ്.​ഐ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പേ​രു​ണ്ട്. ചി​ല​രു​ടെ പേ​രു​ക​ളും പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ഈ ​പൊ​ലീ​സ് വൃ​ന്ദ​മാ​ണ​ത്രെ മോ​ണ്‍​സ​ണി​നുേ​വ​ണ്ടി നി​ര​ന്ത​രം കേ​സു​ക​ളി​ല്‍ ഇ​ട​പെ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. ഡി.​ഐ.​ജി​യു​ടെ വാ​ഹ​നം പ​ല​പ്പോ​ഴും ദി​വ​സം​മു​ഴു​വ​ന്‍ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ഉ​ണ്ടാ​കാ​റു​ണ്ട​ത്രെ. പ​ണം കൈ​മാ​റാ​നാ​യി വി​ശ്വ​സി​പ്പി​ക്കാ​ന്‍ ഈ ​ഡി.​ഐ.​ജി​യും ത​ങ്ങ​ളു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യി​ലു​ണ്ട്. മാ​ത്ര​മ​ല്ല, കോ​ണ്‍​ഗ്ര​സിെന്‍റ സം​സ്ഥാ​ന​ത്തെ സ​മു​ന്ന​ത നേ​താ​വാ​യ ഒ​രു എം.​പി​യും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ എ​ത്താ​റു​ള്ള​താ​യി പ​റ​യു​ന്നു. ഇ​യാ​ള്‍ ഇ​ട​പെ​ട്ടാ​ണ​ത്രെ ഡ​ല്‍​ഹി​യി​ലെ കേ​സിെന്‍റ പ​ല​ത​ട​സ്സ​ങ്ങ​ളും നീ​ക്കി​ക്കൊ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button