ദുബായ്: ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് ജയം. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ ബ്രാവോയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറുമാണ് ചെന്നൈക്ക് ജയമൊരുക്കിയത്.
50 റൺസ് നേടി പുറത്താവാതെ നിന്ന സൗരവ് തിവാരി മാത്രമാണ് മുംബൈ നിരയിൽ പിടിച്ചുനിന്നത്. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദിന്റെ അപരാജിത ചെറുത്തുനിൽപ്പിന്റെ മികവിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോർലെത്തിയത്. ഋതുരാജ് 58 പന്തിൽ 88 റൺസെടുത്തു.
Read Also:- ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടര്‍!
ഫഫ് ഡുപ്ലെസി, മൊയിൻ അലി, അമ്പാട്ടി റായിഡു എന്നീ മുൻനിര ബാറ്റ്സ്മാൻമാർ റൺസെടുക്കാതെ പുറത്തായത് ചെന്നൈക്ക് വൻ ആഘാതം നൽകിയിരുന്നു. തുടർന്ന് ക്രീസിലെത്തിയ റെയ്ന (4), ധോണി (4) എന്നിവർക്കും പൊരുതി നോക്കാൻ പോലും കഴിഞ്ഞില്ല. ഒരു ഭാഗത്ത് ഋതുരാജ് പിടിച്ചു നിൽക്കുമ്പോൾ ജഡേജ (26) ബ്രാവോവും (23) ആണ് കൂട്ടായി നിന്നത്.
Post Your Comments