ദുബായ്: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഐപിഎൽ ക്യാപ്റ്റൻസിയെ വിലയിരുത്തി ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. തന്റെ ഐപിഎൽ കരിയറിൽ ഇതുവരെ ഒരു കിരീടം പോലും തന്റെ നായകത്വത്തിന് കീഴിൽ കോഹ്‌ലിയ്ക്ക് നേടാൻ കഴിഞ്ഞിട്ടില്ല. ഐപിഎല്ലിൽ നായകനെന്ന നിലയിൽ താൻ ഒരു തോൽവിയാണെന്ന് കോഹ്‌ലിക്ക് സ്വയം തോന്നിയിട്ടുണ്ടാവും എന്ന് മൈക്കിൽ വോൺ പറയുന്നു.
‘വിരാട് കോഹ്‌ലി എന്ന താരത്തിന്റെ നിലവാരം എത്രത്തോളം മികച്ചതാണെന്ന് എല്ലാവർക്കുമറിയാം. ഒരുപക്ഷേ തന്റെ ഐപിഎൽ ക്യാപ്റ്റൻസിയെ പരാജയമെന്ന നിലക്കാവും കോഹ്‌ലി സ്വയം കാണുക. കിരീടമില്ലാത്തതിനാൽ തന്നെ അത്തരത്തിൽ ചിന്തിക്കുന്ന വ്യക്തിത്വമാണ് കോഹ്‌ലിയുടേത്’.
Read Also:- വെറും വയറ്റില്‍ കറിവേപ്പില കഴിച്ചാലുള്ള ഗുണങ്ങൾ!
‘ടെസ്റ്റിൽ കോഹ്‌ലി ഇന്ത്യൻ ടീമിനെ ഒരുപാട് വളർത്തി. ടെസ്റ്റിലെ നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ മികവ് എടുത്ത് പറയേണ്ടതാണ്. എന്നാൽ ടി20യിലും ഏകദിനത്തിലും അവൻ ഏറെ പിന്നിലാണ്. ആർസിബി ടീമിനൊപ്പം എല്ലായിപ്പോഴും മികച്ച ബാറ്റിംഗ് നിര ഉണ്ടാകാറുണ്ട്. ഇത്തവണ മാക്സ്വെൽ, ചഹാൽ, ഹർഷൽ എന്നിവരെല്ലാം നന്നായി കളിച്ചു. എന്നാൽ ഇപ്പോഴും ടീം കിരീടത്തിൽ നിന്ന് ഏറെ അകലെയാണ്’ മൈക്കിൽ വോൺ പറയുന്നു.
Post Your Comments