CricketLatest NewsNewsSports

പഞ്ചാബിനെതിരായ മത്സരം തോറ്റെങ്കിലും സ്റ്റേഡിയത്തിൽ വിവാഹാഭ്യർത്ഥന നടത്തി ദീപക് ചാഹർ

ദുബായ്: ഐപിഎൽ മത്സരത്തിന് പിന്നാലെ പ്രണയിനിയോട് വിവാഹാഭ്യർഥന നടത്തി ചെന്നൈ സൂപ്പർ കിംഗ്സ് താരം ദീപക് ചാഹർ. മാച്ചിനു പിന്നാലെ സ്റ്റേഡിയത്തിൽ നിൽക്കുകയായിരുന്നു ചാഹർ തികച്ചും അപ്രതീക്ഷിതമായാണ് പോക്കറ്റിൽ നിന്ന് മോതിരം എടുത്തു പ്രണയിനിയായ ജയ ഭർദ്വാജിനോട് വിവാഹാഭ്യർത്ഥന നടത്തിയത്.

തുടർന്ന് ഇരുവരും പരസ്പരം മോതിരം അണിഞ്ഞു. താരത്തിന്റെ വിവാഹാഭ്യർത്ഥന വീഡിയോ ഐപിഎല്ലിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ പങ്കുവച്ചതോടെ സംഭവം വൈറലായി. ‘സ്പെഷ്യൽ മൊമന്റ്’ എന്ന വാക്കുകളോടെ ദീപക് ചാഹറും ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Read Also:- ചൂടുള്ള നാരങ്ങ വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ!

ഡൽഹിയിലെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലാണ് ചാഹറിന്റെ കാമുകി ജയ ജോലി ചെയ്യുന്നത്. മാത്രമല്ല മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ സിദ്ധാർത്ഥ് ഭർദ്വാജിന്റെ സഹോദരി കൂടിയാണ് ജയ. അതേസമയം, ചെന്നൈ സൂപ്പർ കിങ്സിനെതിരായ മൽസരത്തിൽ പഞ്ചാബ് കിങ്സിന് തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 134 റൺസ് 13 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ(98) തകർപ്പൻ പ്രകടനമാണ് പഞ്ചാബിന് അതിവേഗ ജയം സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button