ദുബായ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ. 15ന് ദുബായിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത മൂന്നു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ 3 വിക്കറ്റിനാണ് കൊൽക്കത്ത ഡൽഹിയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്.
ഒരു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 136 എന്ന വിജയലക്ഷ്യം മറികടന്നത്. അവസാന ഓവർ വരെ ഇരു ടീമിനും വിജയപ്രതീക്ഷയുണ്ടായിരുന്നു. അവസാന ഓവറിലെ രണ്ടു പന്തിൽ കൊൽക്കത്തയ്ക്ക് വേണ്ടത് ആറ് റൺസായിരുന്നു. ക്രിസീലുള്ളത് രാഹുൽ ത്രിപാഠിയും ലോക്കി ഫെർഗുസണും ആയിരുന്നു. അവസാന ഓവറിൽ അശ്വിന്റെ അഞ്ചാം പന്ത് നേരിട്ട ത്രിപാഠി ഒരു സിക്സർ പറത്തി കൊൽക്കത്തയെ ഫൈനലിലേക്ക് നയിച്ചു.
Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?
ചെറിയ സ്കോർ എളുപ്പം മറികടക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണർ ശുഭ്മാൻ ഗില്ലും (46), വെങ്കിടേഷ് അയ്യർ (55) ചേർന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മികച്ച ബൗളിംഗ് കാഴ്ചവച്ച റബാഡ, ആർ അശ്വിൻ, നോർട്ട്ജെ എന്നിവർ ഡൽഹിക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം നേടി. കഴിഞ്ഞ തവണ കിരീടം നഷ്ടപ്പെട്ട് ഇത്തവണ കിരീട ഫേവററ്റുകളായ ഡൽഹി ക്യാപ്റ്റൽസിന്റെ സ്വപ്നമാണ് ഇതോടെ തകർന്നടിഞ്ഞത്.
Post Your Comments