ദുബായ്: ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിൽ കടന്നു. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ടു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ കൊൽക്കത്ത രണ്ടാം ക്വാളിഫയർ ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ സുനിൽ നരെയ്നാണ് കൊൽക്കത്തയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. സ്കോർ: ബാംഗ്ലൂർ 20 ഓവറിൽ ഏഴിന് 138, കൊൽക്കത്ത 19.4 ഓവറിൽ ആറിന് 139.
Read Also:- ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുമ്പ് കഴിക്കാം!
നാളെ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30നാണ് മത്സരം നാളത്തെ മത്സരത്തിലെ വിജയികൾ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സുമായി ഏറ്റുമുട്ടും.
Post Your Comments