Latest NewsCricketNewsSports

ഐപിഎൽ വാതുവെപ്പ്: മൂന്ന് മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ

ബാംഗ്ലൂരു: ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 27 പേർ അറസ്റ്റിൽ. ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് 78 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നതെന്നും ഇതിനായി പ്രത്യേകം മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇവർക്കെതിരെ 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 27 പേരെയും ചോദ്യം ചെയ്തു വരികയാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഈ മാസം 12ന് ക്രൈംബ്രാഞ്ച് ബാംഗ്ലൂരിലെ രാമമൂർത്തി നഗറിൽ റെയ്ഡ് നടത്തുകയും ഒരാൾ പിടിയിലാവുകയും ചെയ്തിരുന്നു.

Read Also:- തേനും നാരങ്ങ നീരും വെറും വയറ്റിൽ കഴിച്ചാൽ ഗുണങ്ങളേറെ!

ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും അന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷവും ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഐപിഎൽ വാതുവെപ്പ് നടത്തിയ 18 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button