
പാമ്പുകളെ ആക്രമിക്കാൻ ശ്രമിച്ചാലോ അറിയാതെ ചവിട്ടുകയോ മറ്റോ ചെയ്താലെ മാത്രമാണ് അവ പ്രത്യാക്രമണം നടത്തൂ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ആ വിശ്വാസങ്ങളെയൊക്കെ കാറ്റിൽ പറത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
തായ്‌ലൻഡിലാണ് സംഭവം നടന്നത്. പുറത്തുപോയിട്ട് വീട്ടിലേക്കെത്തിയതായിരുന്നു യുവാവ്. വീടിനോട് ചേർന്നുള്ള വരാന്തയിലെ മേശയിലുണ്ടായിരുന്ന സാധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നതിനിടയിലാണ് പാമ്പിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വരാന്തയിൽ നിന്ന യുവാവിനു നേരെ കൊത്താൻ പാഞ്ഞടുക്കുന്ന അപകടകാരിയായ വിഷപ്പാമ്പിനെ ദൃശ്യത്തിൽ കാണാം. പാമ്പിനെ കണ്ട യുവാവ് ഭീതിയോടെ പുറത്തേക്കോടി. പിന്നാലെ പാമ്പും. മുറ്റത്തേക്കിറങ്ങിയോടിയ യുവാവിന്റെ എതിർ ദിശയിലേക്ക് ഇഴഞ്ഞ പാമ്പ് ചെടികൾക്കിടയിൽ മറയുകയായിരുന്നു.
Read Also : നാളെ ചട്ടേം മുണ്ടും ഉടുത്താൽ മതീന്ന് അഭിവന്ദ്യന്മാർ പറയും: ഈഴവ ലവ് ജിഹാദ് പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ
തലനാരിഴയ്ക്കാണ് യുവാവ് പാമ്പിന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. പ്രകോപനമില്ലാതെയും പാമ്പ് ആക്രമണകാരിയാകുമെന്നതിന് ഉദാഹരണമാണ് ഈ ദൃശ്യം. കഴിഞ്ഞ ദിവസം വീടിന്റെ വരാന്തയിലേക്കിറങ്ങിയ ഫൊട്ടോഗ്രഫറായ യുവതിയെ ആക്രമിക്കാനെത്തിയ പാമ്പിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. വീടിനോടു ചേർന്നിരുന്ന ചെടിച്ചട്ടിയുടെ ഇടയിൽ നിന്നാണ് പാമ്പ് ഇവരെ ആക്രമിക്കാനെത്തിയത്.
Post Your Comments