കൊല്ലം: പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയിൽ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
read also: അവരും മനുഷ്യരാണ്: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ, ന്യായീകരണവുമായി നേതൃത്വം
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ 24ന് ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്ത് വച്ചു മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു. തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു.
Post Your Comments